പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടി ക്കൊലപ്പെടുത്തി.കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈര്‍ (43) ആണ് കൊല്ലപ്പെട്ടത്.എലപ്പുള്ളി കുപ്പിയോട് കാറിലെത്തിയ സംഘം സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം പിതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജു മുഅ നമസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ പിതാവിനൊപ്പം മടങ്ങു മ്പോഴായിരുന്നു ആക്രമണം.രണ്ട് കാറിലായാണ് സംഘമെത്തിയ തെന്ന് പൊലീസ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ്.കൊലപാതകത്തിന് പിന്നിലെന്ന ആരോപണ വുമായി എസ്ഡിപിഐ രംഗത്തെത്തി.അതേ സമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണോ എന്നതടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.അതിനിടെ അക്രമി സംഘം ഉപയോഗിച്ച കാര്‍ നേരത്തെ മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേതാണെന്ന് സംശയമുണ്ട്.KL 11 AR 641 എന്ന നമ്പറിലുള്ള കാറിലെത്തിയാണ് അക്രമി സംഘം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ഇടിച്ചു വീഴ്ത്തിയത്. സു ബൈറിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഈ കാര്‍ ഉപേ ക്ഷിച്ച് മറ്റൊരു കാറില്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊ ലപാതകം നടന്നത്.അതേ സമയം കൊലപാതകത്തില്‍ ബിജെപി ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം ഹരിദാസ് വാര്‍ത്താ കുറിപ്പില്‍ അറിയി ച്ചു.ഇതിനിടെ സുബൈര്‍ കൊല്ലപ്പട്ടതുമായി ബന്ധപ്പെട്ട് തുടര്‍ അക്ര മങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേ ധാവിമാര്‍ക്ക് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!