കോട്ടോപ്പാടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയ ങ്ങള് മൂലമുള്ള വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് പ്രാദേശിക തലങ്ങളില്‍ നില്പ്പു സമരം നടത്തി.ഇന്ധന പാചക വാതക വില വര്‍ധനവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും കൊണ്ട് ജനജീവി തം ദുസ്സഹമാണെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ ദുരിതത്തിലായ ജനതയെ സമാശ്വസിപ്പിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ കൈക്കൊള്ള ണമെന്ന് സമരം ആവശ്യപ്പെട്ടു.
കോട്ടോപ്പാടം സെന്ററില്‍ നടന്ന നില്‍പ്പ് സമരം യൂത്ത് ലീഗ് സം സ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. പ ഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ കുഞ്ഞിമുഹമ്മദ് അ ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്ര ട്ടറി മുനീര്‍ താളിയില്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് സെക്രട്ടറി കെ.ടി അബ്ദുള്ള, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, നഫാഹ് മദനി, ഫസലുദ്ദീന്‍ ക ണ്ടമംഗലം, റാഷിഖ് കൊങ്ങത്ത്, ഇഖ്ബാല്‍ അരിയൂര്‍, യൂസഫ്, ഷഫീഖ്, മുഹമ്മദാലി നായാട്ടില്‍, റൗഫ് അക്കര, അബ്ദു ടി.പി സം സാരിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എ.കെ കു ഞ്ഞയമ്മു സ്വാഗതവും ഷറഫുദ്ദീന് കച്ചേരിപ്പറമ്പ് നന്ദിയും പറഞ്ഞു.
