മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പു കാര്‍ക്കും നോമ്പു തുറക്ക് ഇഫ്താറിന്റെ സ്‌നേഹവുമായി യൂത്ത് ലീ ഗ്.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥ മാണ് ഇഫ്താര്‍ ഒരുക്കുന്നത്.റമദാനില്‍ മുഴുവന്‍ ദിവസവും നോമ്പു തുറക്കാവശ്യമായ വിഭവങ്ങള്‍ പാചകം ചെയ്ത് എത്തിച്ച് വൈകീട്ട് 5 മണി മുതല്‍ വിതരണം ചെയ്യും.പെരുന്നാള്‍ ഭക്ഷണത്തോടെ സമാ പിക്കുന്ന രീതിയിലാണ് സ്‌നേഹ ഇഫ്താര്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ അറി യിച്ചു.
പദ്ധതിയ്ക്ക് തിങ്കളാഴ്ച തുടക്കമായി.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷനായി.ഹോസ്പിറ്റല്‍ പി ആര്‍ ഒ ടിന്‍സ്,ഡോ. സുമേഷ്,ജില്ലാ ലീഗ് സെക്രട്ടറിമാരായ ടി.എ സിദ്ധീഖ്,അബൂബക്കര്‍ ,മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍,ട്രഷറര്‍ ഹുസൈ ന്‍ കോളശ്ശേരി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്ക ളത്തില്‍,മണ്ഡലം നേതാക്കളായ ആലിപ്പുഹാജി കെ സി അബ്ദുറഹ്മാ ന്‍, ഹംസ കെ യു,സൈനുദ്ധീന്‍ കൈതച്ചിറ,സക്കീര്‍ മുല്ലക്കല്‍, മുജീ ബ് റഹ്മാന്‍ സി, നൗഷാദ് ചങ്ങലീരി,സമീര്‍ വേളക്കാടന്‍, എ കെ കു ഞ്ഞയമു, പടുവില്‍ മാനു, റഹീം ഇരുമ്പന്‍, ഇല്യാസ് പൂരമണ്ണില്‍, സമ ദ് പൂവക്കോടന്‍,ഷമീര്‍ വാപ്പു,ഷമീര്‍ മാസ്റ്റര്‍,ഹാരിസ് കോല്‍പാടം, മനാഫ് കോട്ടോപ്പാടം,സജീര്‍ ചങ്ങലീരി,നാസിമുദ്ധീന്‍ പള്ളത്ത്, നമീ ല്‍ കുറുവണ്ണ,ഫസലു കുന്തിപ്പുഴ,നഫാഹ് മദനി, നിഷാദ് യു പി എന്നിവര്‍ പങ്കെടുത്തു.മുനീര്‍ താളിയില്‍ സ്വാഗതവും ശറഫുദ്ധീന്‍ ചങ്ങലീരി നന്ദിയും പറഞ്ഞു.