മണ്ണാർക്കാട്: ഹൃദയാഘാതത്തെ തുടർന്ന് മണ്ണാർക്കാട് സ്വദേശി സലാലയിൽ നിര്യാതനായി. അരിയൂർ നീരംഗലതൊടി രാജ ഗോപാലൻ (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി സലാല സെന്ററിൽ ജോലി ചെയ്ത് വരികയാണ് രാജഗോപാലൻ. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.ഭാര്യ നിഷ, മക്കൾ അർജുനൻ, ഐശ്വര്യ.