നേട്ടം ഇ ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബിന്
മണ്ണാര്‍ക്കാട്: കേന്ദ്ര ഇലക്ട്രോണിക്സ് – ഐ.ടി മന്ത്രാലയം ഏര്‍പ്പെടു ത്തിയ സ്വതന്ത്ര സോഫ്റ്റ്വെയറിലെ മികവാര്‍ന്ന സംരംഭങ്ങള്‍ക്കു ള്ള ഒരു കോടി രൂപയുടെ ഫോസ് ഫോര്‍ ഗവ് (#FOSS4Gov) ഇന്നവേഷ ന്‍ ചലഞ്ചിന്റെ പ്രീഫൈനല്‍ റൗണ്ടിലേയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എ ഡ്യൂക്കേഷന്‍ (കൈറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത ഇംഗ്ലീ ഷ് ഭാഷാപഠനം ലളിതവും ആയാസരഹിതവുമാക്കാനുള്ള കൈറ്റി ന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബ് സോഫ്റ്റ്വെയറാണ് ചലഞ്ചിന് പരിഗണിച്ചത്.
സര്‍ക്കാര്‍ മേഖലയില്‍ സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ ഉപയോഗം വേഗ ത്തിലാക്കാനായി കഴിഞ്ഞ ഒക്ടോബറിലാണ് ഐ.ടി മന്ത്രാലയം ഫോസ് ഫോര്‍ ഗവ് ഇന്നവേഷന്‍ ചലഞ്ചിനായി സ്വകാര്യ സംരംഭങ്ങ ളില്‍ നിന്നുള്‍പ്പെടെ പ്രൊപ്പോസലുകള്‍ സ്വീകരിച്ചത്. രണ്ടാം റൗ ണ്ടില്‍ ജൂറിക്ക് മുന്നില്‍ കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അവ തരണം നടത്തിയതിന് ശേഷമാണ് മൂന്നാം ഘട്ടമായ പ്രോട്ടോടൈപ്പ് സമര്‍പ്പിക്കാനുള്ള ഘട്ടത്തിലേക്ക് കൈറ്റിനെ തിരഞ്ഞെടുത്തത്.
പ്രത്യേക ഹാര്‍ഡ്വെയറോ ഇന്റര്‍നെറ്റോ നെറ്റ്വര്‍ക്കോ ആവശ്യമി ല്ലാതെ തികച്ചും ഓഫ്ലൈന്‍ രീതിയില്‍ എവിടെയും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-ലാംഗ്വേജ് ലാബ്. ഒരു കമ്പ്യൂട്ടര്‍ ഗെയിം കളിക്കു ന്ന പോലെ ആസ്വാദ്യകരമായ അന്തരീക്ഷത്തില്‍ ഭാഷാ പ്രാവീണ്യം നേടാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും . സ്‌കൂളുകളില്‍ നിലവിലുള്ള ലാപ്ടോപ്പുകളില്‍ ഒറ്റ ക്ലിക്കില്‍ വൈഫൈ ശൃംഖലയില്‍ സജ്ജമാ ക്കാം. എന്നതാണ് ഇ-ലാംഗ്വേജ് ലാബിന്റെ സവിശേഷത.
പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ 800 കോടി രൂപ ആവശ്യമുള്ളിടത്താണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ലൈസന്‍സ് നിബന്ധനകളില്ലാതെയും അക്കാദമികാം ശം ചോര്‍ന്നു പോകാതെയും കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളി ലും കൈറ്റ് ഇ-ലാംഗ്വേജ് ലാബുകള്‍ സജ്ജക്കുന്നത്. സ്വതന്ത്ര സോ ഫ്റ്റ്വെ യറില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ മുന്നേ റ്റം മറ്റു രാജ്യങ്ങളുമായും സംസ്ഥാനങ്ങളുമായും പങ്കുവെക്കാന്‍ തീരുമാനിച്ചതായി നേരത്തെ മന്ത്രി ശിവന്‍കുട്ടി പ്രസ്താവിച്ചിട്ടുണ്ട്.