പാലക്കാട്: മുസ്്ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റായി പി.എം മുസ്തഫ തങ്ങള്‍ (തൃത്താല), ജനറല്‍ സെക്രട്ടറിയായി റിയാസ് നാലകത്ത് (കോങ്ങാട്), ട്രഷററായി നൗഷാദ് വെള്ളപ്പാടം (മണ്ണാര്‍ ക്കാട്) എന്നിവരെ തിരഞ്ഞെടുത്തു. ഇന്നലെ പാലക്കാട് ശിഹാബ് തങ്ങള്‍ സ്മാരകത്തില്‍ ചേര്‍ന്ന യൂത്ത്ലീഗ് ജില്ലാ കൗണ്‍സില്‍ യോഗ മാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ അധ്യ ക്ഷനായി. റിട്ടേണിങ് ഓഫീസര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എം അലിഅസ്ഗര്‍, ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി.എം സലീം, മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു, നൗഷാദ് വെള്ളപ്പാടം, ഇഖ്ബാല്‍ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, കെ.എം മുജീബുദ്ദീന്‍, ഇ.കെ സമദ് മാസ്റ്റര്‍, അഡ്വ. നൗഫല്‍ കളത്തില്‍, എച്ച് അബ്ബാസ്, ഷറഫു പിലാക്കല്‍, കെ.എ ഷിബു സംസാരിച്ചു. പി.എം മുസ്തഫ തങ്ങള്‍ സ്വാഗതവും റിയാസ് നാലകത്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!