കുമരംപുത്തൂര്‍: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷന്‍ സ്‌നേഹ ഭവനം പദ്ധതിയ്ക്ക് കൈ ത്താങ്ങുമായി കുമരംപുത്തൂര്‍ എ.യുപി സ്‌കൂളും.അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച തുക കൈമാറി.പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടിയില്‍ നിന്നും അസോസിയേഷന്‍ ട്രഷറര്‍ പി.അബ്ദുള്‍ കരീം മാസ്റ്റര്‍ ഏറ്റുവാങ്ങി.അലനല്ലൂര്‍, കാഞ്ഞി രപ്പുഴ പഞ്ചായത്തുകളിലാണ് സ്‌നേഹ ഭവനം നിര്‍മിക്കുന്നത്.പ ദ്ധതി നടത്തിപ്പിനായി പ്രദേശിക കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കെ.വിജയരാജന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.പി ടി എ എക്‌സി ക്യൂട്ടിവ് അംഗങ്ങളായ എന്‍.മനോജ്,ഹരിദാസ്പി.കെ,അധ്യാപകരായ സുധ,സുമ, മഞ്ജുഷ രാജേശ്വരി,മനോജ്,ജയപ്രസാദ് എന്നിവര്‍ പ ങ്കെടുത്തു.പ്രധാനാധ്യാപകന്‍ പി.ഇ മത്തായി സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!