അലനല്ലൂര്‍: നികുതികളും വിവിധ ലൈസന്‍സ് ഫീസുകളും ഉള്‍ പ്പടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചാ യത്തിന് റെവന്യു വരുമാനമായി ലഭിച്ചത് ഒരു കോടി രൂപ.മുണ്ട ക്കുന്ന്,നല്ലൂര്‍പ്പുള്ളി,ഉപ്പുകുളം വാര്‍ഡുകള്‍ നികുതികളും ഫീസു കളും നൂറ് ശതമാനം പിരിച്ചെടുത്തു.വരും വര്‍ഷങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും നൂറ് ശതമാനം നികുതി പിരിച്ചെടുക്കാനാണ് പ ഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച മുന്നേറ്റമാണ് ഗ്രാമ പഞ്ചായത്ത് ഇത്തവണ കാഴ്ച വെച്ചിട്ടുള്ളത്.വാര്‍ഷിക ലക്ഷ്യമായ 89725 തൊഴില്‍ ദിനങ്ങള്‍ അതിവേഗത്തില്‍ മറികടന്ന് മാര്‍ച്ച് 31ന് 1,56,000 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത് റെക്കോര്‍ഡിട്ടു.അഞ്ചു കോ ടി രൂപയാണ് വേതന ഇനത്തില്‍ ചെലവഴിച്ചത്.200 കിണറുകള്‍, കാ ലിതൊഴുത്ത്,അസോള ടാങ്ക്,ആട്ടിന്‍ കൂട്,കോഴിക്കൂട്,തീറ്റപ്പുല്‍ കൃ ഷി,കുളം നിര്‍മാണം എന്നിവയില്‍ നൂറ് ശതമാനം ലക്ഷ്യം നേടി. 375 കുടുങ്ങള്‍ക്ക് നൂറ് തൊഴില്‍ ദിനങ്ങളും ഒമ്പത് പട്ടികവര്‍ഗ കു ടുംബങ്ങള്‍ക്ക് 200 തൊഴില്‍ദിനങ്ങളും നല്‍കി.
അടുത്ത സാമ്പത്തിക വര്‍ഷം 10 കോടി രൂപയുടെ പദ്ധതികള്‍ നട പ്പിലാക്കുന്നതിനായുള്ള കര്‍മ്മ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചിട്ടു ള്ളതായും മൂന്ന് ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അറിയിച്ചു.ഗ്രാമീണ റോഡു കളുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയിലും മികവ് കാണിച്ചു.8 കോടി 50 ലക്ഷം രൂപയാണ് ഈ വര്‍ഷത്തെ പദ്ധതി ചെലവ്. ഭരണസമിതി യുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമമാണ് ഈ നേട്ടങ്ങ ള്‍ക്ക് പിന്നിലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.