കുമരംപുത്തൂര്‍: ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖലാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ അഭയം വൃദ്ധസദനത്തിനായി പുതിയ കെ ട്ടിടത്തിനുള്ള സൗകര്യമൊരുക്കി നല്‍കി.നിലവിലുണ്ടായിരുന്ന കെ ട്ടിടം പഴക്കം ചെന്നതായിരുന്നു.ഇത് പൊളിച്ചാണ് പുതിയ കെട്ടിടം ഒ രുക്കുന്നത്.ബഷീര്‍ മാസ്റ്ററുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡിവൈ എ ഫ്‌ഐ പ്രവര്‍ത്തകരെത്തിയത്.അറുപതോളം പ്രവര്‍ത്തകരാണ് കെ ട്ടിടം പൊളിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. രാവി ലെ എട്ടു മണിയ്ക്ക് ആരംഭിച്ച പ്രവൃത്തികള്‍ വൈകീട്ട് മൂന്ന് മണി വരെ നീണ്ട് നിന്നു.ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ട റി ശ്രീരാജ് വെള്ളപ്പാടം,ബ്ലോക്ക് ജോ സെക്രട്ടറി ശനൂപ് ചുങ്കം, മേ ഖലാ സെക്രട്ടറി അനൂപ് വെള്ളപ്പാടം മേഖലാ പ്രസിഡഡന്റ് അന്‍ ഷാദ് തോട്ടശ്ശേരി,മേഖലാ ട്രഷറര്‍ ജമാല്‍ ചുങ്കം,അഖില്‍, വിഘ്‌നേ ഷ്,ശ്രീജിത്ത്,ആഷിക്,സാന്ദ്ര,പ്രശാന്ത്,നാസര്‍ മൈലംകോട്ടില്‍, ഹം സ വൈശ്യന്‍,കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.