മണ്ണാര്‍ക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിജ്ഞാന കേരളവും സമൂഹവും എന്ന വിഷയത്തില്‍ സെമിനാറും അവാര്‍ഡ് ജേതാക്ക ളെ ആദരിക്കലും സംഘടിപ്പിച്ചു.മലബാര്‍ സൗഹൃദവേദി അവാര്‍ഡ് നേടിയ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍, മുണ്ടശ്ശേരി ബാലസാഹിത്യ പുരസ്‌കാരം നേടിയ എം കൃഷ്ണദാസ് എന്നിവരെയാണ് ആദരിച്ചത്.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ട റി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍ സില്‍ പ്രസിഡന്റ് വി.അബ്ദുല്ല അധ്യക്ഷനായി.ഐആര്‍ടിസി ഡയറ ക്ടര്‍ ബി.എം.മുസ്തഫ വിഷയം അവതരിപ്പിച്ചു.സംസ്ഥാന കൗണ്‍സി ല്‍ അംഗം എം.ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.താലൂ ക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന്‍,ജോയിന്റ് സി.രവീന്ദ്രനാഥ്,പി.എം.മധു,വിജയകുമാരി സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!