മണ്ണാര്‍ക്കാട്: മഹിളാ പ്രധാന്‍ ഏജന്റുമാരുടെ കാര്യശേഷി വര്‍ദ്ധി പ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനി സ്‌ട്രേഷന്റെ അഭിമുഖ്യത്തില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നടത്തി.ദേശീയ സമ്പാദ്യ പദ്ധതിയുടെ ലക്ഷ്യം,പ്രാധാന്യം, പ്രധാന സവിശേഷതകള്‍, ആര്‍ഡി ഏജന്റുമാരുടെ ചുമതലകളും ഉത്തര വാദിത്വങ്ങളും,ഏജന്റുമാര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളി കളും , പ്രൊഫഷണലിസവും മാര്‍ക്കറ്റിംഗും ദേശീയ സമ്പാദ്യ പദ്ധ തിയില്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.മണ്ണാര്‍ക്കാട് നടന്ന പരിശീലനത്തിന് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ പി.എ ഹസ്സന്‍ മുഹമ്മദ് നേതൃത്വം നല്‍കി.കില ഫെസിലിറ്റേറ്റര്‍ എം.ചന്ദ്രദാസന്‍, ബ്ലോക്ക് സെക്രട്ടറി കെ.രാധാകൃഷ്ണന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓ ഫീസര്‍ ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.എ.സുശീല പ്രകാശന്‍ നന്ദി പറഞ്ഞു.