മണ്ണാര്‍ക്കാട്:ഐ.എന്‍.ടി.യു.സി മണ്ണാര്‍ക്കാട് മേഖല സമ്മേളനത്തി ന്റെ ഭാഗമായി ഏകതാ റാലിയും,അമര്‍ ജവാന്‍ ജ്യോതി തെളിയിക്ക ലും നടത്തി.കോടതിപ്പടിയില്‍ നിന്നാരംഭിച്ച റാലി നെല്ലിപ്പുഴ പി.ടി. തോമസ് നഗറില്‍ സമാപിച്ചു.സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേ ഖരന്‍ ഉത്ഘാടനം ചെയ്തു.ഗാന്ധിസമാണ് ലോക സമാധാനത്തിനുള്ള ഒറ്റമൂലിയെന്ന് അദ്ദേഹം പറഞ്ഞു.ജില്ല പ്രസിഡന്റ് പി.ആര്‍.സുരേഷ് അധ്യക്ഷനായി.വീര ജവാന്മാര്‍ക്ക് ആദരവായി അമര്‍ ജവാന്‍ ജ്യോ തി ചന്ദ്രശേഖരന്‍ തെളിയിച്ചു.മനോജ് ചിങ്ങന്നൂര്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.വിമുക്ത ഭടന്മാരെ ചടങ്ങില്‍ ആദരിച്ചു. പി.മുരളീധരന്‍, ഒ.സജീവ്,സക്കീര്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു.