അഗളി:അട്ടപ്പാടി ആര്‍ജിഎം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോ ളേ ജില്‍ ബി കോം രണ്ടാം സെമസ്റ്ററിലെ ഇംഗ്ലീഷ് പരീക്ഷയുടെ ചോ ദ്യ പേപ്പര്‍ മാറി നല്‍കിയെന്ന് ആക്ഷേപം.വെള്ളിയാഴ്ച നടന്ന പരീ ക്ഷയില്‍ 2017 ല്‍ പ്രവേശനം നേടിയ സപ്ലിമെന്ററി പരീക്ഷ എഴുതു ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ രണ്ടാം സെമസ്റ്റര്‍ പഠിക്കുന്ന 64 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ തെന്നാണ് പരാതി.മറ്റ് കോളജുകളിലെ വിദ്യാര്‍ത്ഥികളുമായി ചോ ദ്യ പേപ്പര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയപ്പോഴാണ് വിവരം വിദ്യാര്‍ ത്ഥികള്‍ക്ക് ബോധ്യപ്പെട്ടതത്രേ.ഇരു സിലബസുകളും ഒന്നായതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പര്‍ മാറിയ വിവരം മനസിലാകാതി രുന്നത്.പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോയെന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.വെള്ളിയാഴ്ച്ച രാവിലെയാണ് ചോദ്യ പേപ്പര്‍ കമ്പ്യൂട്ടറില്‍ നിന്ന് അധ്യാപകര്‍ ഡൗണ്‍ലോഡ് ചെയ്ത് എടുത്തത്. ഈ സമയത്ത് കോളേജിനായി യൂണിവേഴ്‌സിറ്റി അനുവദിച്ച പോര്‍ട്ടലി ല്‍ ഒരു ചോദ്യ കടലാസ് മാത്രമാണ് ലഭ്യമായിരുന്നത്രേ.ഉച്ചയ്ക്കുള്ള പരിക്ഷയുടെ ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് മറ്റൊരു ചോദ്യ കടലാസ് വന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.അട്ടപ്പാടി കോ ളേജിന് 2017ലെ സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.അതാണ് കൂടുതല്‍ പരിശോധന നടത്താതിരുന്ന ത്.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്ക് കത്ത് അ യച്ചിട്ടുള്ളതായും വിദ്യാര്‍ത്ഥികള്‍ക്ക് ദോഷമാകാത്ത വിധത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറിയി ച്ചിട്ടുള്ളതെന്നാണ് അറിയുന്നത്.