മണ്ണാര്‍ക്കാട്: മാര്‍ച്ച് 28,29 തിയതികളിലെ ദേശീയ പണിമുടക്ക് വി ജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ ചേര്‍ന്ന അധ്യാപ കരുടെയും ജീവനക്കാരുടേയും സംയുക്ത താലൂക്ക് കണ്വെന്ഷന് തീരുമാനിച്ചു.കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാ ന സെക്രട്ടറിയും സമര സമിതി ജില്ലാ ചെയര്‍മാനുമായ പി.വിജയ കുമാര്‍ ഉദ്ഘാടനം ചെയ്തു.രവിശങ്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ആക്ഷ ന് കൌണ്‍സില്‍ നേതാവ് ജയപ്രകാശ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സന്ദീപ് ഭാവി പരിപാടികള്‍ വിശദീകരിച്ചു ജോയിന്റ് കൗണ്‍സില്‍ നേതാവ് ഷാഫി സ്വാഗതവും ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന് നേതാവ് ശാന്തമണി നന്ദിയും പറഞ്ഞു.