കലകള്‍ പോരാട്ടത്തിന്റെ പ്രതീകമെന്ന് വൈദ്യുതി മന്ത്രി
പാലക്കാട്: കലാവതരണത്തിലൂടെ കലാകാരന്മാര്‍ സമൂഹത്തെ വി മര്‍ശനത്തിലൂടെ മെച്ചപ്പെടുത്തുന്നുണ്ടെന്നും കലകള്‍ പോരാട്ടത്തി ന്റെ പ്രതീകമാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കു ട്ടി.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആ സാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആ ന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പാലക്കാടന്‍ തനത്- കലാ സാംസ്‌കാരിക- പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം.സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശീയ പ്ര സ്ഥാനങ്ങള്‍ ജനങ്ങള്‍ ഒന്നിച്ചുണ്ടായതാണെന്നും ജനങ്ങള്‍ രാഷ്ട്രീയ സേവകര്‍ ആണെന്നും മന്ത്രി പറഞ്ഞു.പബ്ലിക് റിലേഷന്‍സ് ഡിപാര്‍ ട്‌മെന്റ് പാലക്കാടന്‍ തനത് കലകളെ ഉള്‍പ്പെടുത്തി പരിപാടി സംഘ ടിപ്പിച്ചത് അഭിനന്ദര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിഷ്പക്ഷ വും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടത്തി കേന്ദ്ര തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ അവാര്‍ഡ് നേടിയ മൃണ്‍മയിജോഷിയെ പ്രത്യേകം അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.
മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷ ന്‍ പുരസ്‌കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷിക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആദരം മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി കൈമാറി.ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അവാര്‍ഡ് എന്ന് ആദരവ് ഏറ്റുവാങ്ങികൊണ്ട് ജില്ലാ കളക്ടര്‍ പറ ഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ദളിത് വനിത ചെന്നൈ കോര്‍പറേഷ ന്‍ മേയര്‍ സ്ഥാനത്തു എത്തിയ അഭിമാനകരമായ ദിവസത്തിലാണ് നമ്മള്‍ സ്വാന്ത്രത്തിന്റെ 75-)0 വാര്‍ഷിക മഹോത്സവം ആഘോഷി ക്കുന്നത് എന്നത് സന്തോഷം നല്‍കുന്നുവെന്ന് കഥാകൃത്തും പബ്ലിക് ലൈബ്രറി നിര്‍വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അടിസ്ഥാന അടിത്തറ മതേതരത്വമാണെന്നും എന്നാല്‍ ഇന്ന് സ്വാത ന്ത്ര്യം എന്ന വാക്കും ആശയവും സങ്കുചിതമാകുന്നുവെന്നും ഗാന്ധി ജിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയത് പോ ലെ മതേതര ഐക്യം ദേശീയമായി രൂപപ്പെടണ മെന്നും രാജേഷ് മേനോന്‍ പറഞ്ഞു.
ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കോങ്ങാട് ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ടി.അജിത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ,അസിസ്റ്റ ന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പാലക്കാടന്‍ തനത് കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങിലെത്തി.