മണ്ണാര്‍ക്കാട്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശം അവസാനിപ്പി ക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് യുദ്ധവിരുദ്ധ പ്രതി ഷേധം നടത്തി.ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ ഇടപെട്ട് യുദ്ധം നിര്‍ത്തിവെക്കാന്‍ സാഹചര്യമൊരുക്കണമെന്ന് അമീര്‍ ആവശ്യപ്പെ ട്ടു.ഉക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ ക്കാര്‍ സമയോചിത ഇടപെടല്‍ നടത്തിയില്ലെന്നും മാനവികതക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഗാന്ധിജിയും രാഷ്ട്ര ശില്പികളും രാജ്യം എക്കാലവും തുടരുന്ന സമാധാന നയതന്ത്ര നയങ്ങള്‍ നിലപാടുകള്‍ പുലര്‍ത്തുന്നതില്‍ നിലവിലെ കേന്ദ്രസര്‍ക്കാര്‍ പരാജയമാണെന്നും അമീര്‍ ആരോപിച്ചു.മണ്ഡലം പ്രസിഡന്റ് ജമാല്‍ എടത്തനാട്ടുകര അധ്യക്ഷനായി.മാധ്യമ പ്രവര്‍ത്തകര്‍ ഡോ.എം.കെ ഹരിദാസ് സംസാരിച്ചു.നാസര്‍.വി, കെ.കെ.അബ്ദുല്ല, ഷാജഹാന്‍, അമീന്‍, റിയാസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.മണ്ഡലം കമ്മിറ്റി അംഗം സുബൈര്‍ അരിയൂര്‍ സ്വാഗതവും മുന്‍സിപ്പല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കുന്തിപ്പുഴ നന്ദിയും പറഞ്ഞു.