അലനല്ലൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാമ്പിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട വി.പി സുഹൈറിനെ മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേ ഖല കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു.ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സാധ്യത സ്‌ക്വാ ഡ് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമാണ് സുഹൈറിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചത്.മേഖലാ പ്രസിഡന്റ് ഷാനവാസ് മാസ്റ്റര്‍ ഉപഹാരം കൈമാറി.സെക്രട്ടറി കെ ടി ഹംസപ്പ,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യ ക്ഷന്‍ അലി മഠത്തൊടി,മുഹമ്മദലി മാസ്റ്റര്‍,പി നൗഷാദ്,കെ.ടി ജഫീ ര്‍,റഹീസ്എടത്തനാട്ടുകര,ഗഫൂര്‍,ഷൗലക്കലി,ഷബീര്‍,യഹ്‌യ,അജ്‌നാസ്,ഫാസില്‍,സ്വാലിഹ്,റാഷില്‍,അസ്ഹബ് എന്നിവര്‍ സംബന്ധി ച്ചു.