അലനല്ലൂര്‍: നല്ല നാടന്‍ മധുരക്കലത്തപ്പം മുതല്‍ മാര്‍ബിള്‍ കേക്ക് വ രെയുള്ള കൊതിയൂറും രുചികളൊരുക്കി മുണ്ടക്കുന്ന് എഎല്‍പി സ് കൂളില്‍ നടന്ന രണ്ടാംക്ലാസുകാരുടെ പലഹാര പ്രദര്‍ശനം രുചിമേള വേറിട്ടതായി.25 ഓളം പലഹാരങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും തയ്യാറാ ക്കിയെത്തിച്ചവയായിരുന്നു.നാലു തരം പലഹാരങ്ങള്‍ വരെ ചിലര്‍ മേളയിലേക്ക് എത്തിച്ചിരുന്നു.
രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാഠഭാഗവുമായി ബ ന്ധപ്പെട്ടാണ് രുചിമേള ഒരുക്കിയത്.പാചക കുറിപ്പ് സഹിതമാണ് പലഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.കാണാനും അറിയാനും മറ്റു ക്ലാസു കളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവസരമൊരുക്കി.പഠന പ്രവര്‍ത്ത നങ്ങള്‍ക്ക് ശേഷം മേളയിലെ പലഹാരങ്ങള്‍ സ്‌കൂളിലെ 250 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.
പഠന പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളും പുലര്‍ത്തിയ ശ്രദ്ധയും പ ങ്കാളിത്തവുമാണ് മേളയെ വിജയമാക്കിയതെന്ന് സ്‌കൂള്‍ അധികൃ തര്‍ അറിയിച്ചു.അധ്യാപകരായ ഒ.ബിന്ദു,യൂസഫ് പുല്ലിക്കുന്ന ന്‍,പി ഹംസ എന്നിവര്‍ നേതൃത്വം നല്‍കി.