അഗളി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ സൈരന്ധ്രീ വന ത്തിന് കാട്ടുതീയില്‍ നിന്നും വന്യജീവികള്‍ക്ക് വരള്‍ച്ചയില്‍ നിന്നും സുരക്ഷയൊരുക്കി വനംവകുപ്പ്.ഫയര്‍മാനേജ്‌മെന്റ് കമ്മിറ്റികളുള്‍ പ്പടെ പ്രവര്‍ത്തനക്ഷമമാക്കിയും വനത്തിനകത്ത് ബ്രഷ് വുഡ് തടയ ണകള്‍ നിര്‍മിച്ചുമാണ് വനംവകുപ്പ് ഈ വേനലിനെയും നേരിടുന്ന ത്.
കാട്ടില്‍ തീ പടര്‍ന്നാല്‍ വന്യജീവികള്‍ക്കുംപക്ഷികള്‍ക്കും അത്യപൂ ര്‍വ്വമായ സസ്യജാലങ്ങള്‍ക്കുമെല്ലാം ഭീഷണിയാകുമെന്ന കണക്കു കൂട്ടലില്‍ ഇത്തവണയും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ആദിവാസികളുടേയും നാട്ടുകാരുടെയും പങ്കാളിത്തമുള്ള ഏഴ് ഫയര്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചിലും ആറെണ്ണം ഭവാനി റേഞ്ചിലും പ്രവര്‍ത്തിക്കുന്നുണ്ട്.ജനുവരി 15 ഓടെ ഫയര്‍ ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരുന്നു.സൈരന്ധ്രി,വാളക്കാട്,പൂച്ചിപ്പാറ,നീലിക്കല്ല്,ഭവാനി ഫോറസ്റ്റ് റേഞ്ചില്‍ വരുന്ന ആനവായ്,തുടുക്കി മേഖലക ളിലാണ് ഫയര്‍ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്.ഏപ്രില്‍ അവസാനം വരെ യാണ് വാച്ചര്‍മാരുടെ ചുമതല.
തീ നിരീക്ഷിക്കുന്നതിനായി പ്രത്യേകം കേന്ദ്രങ്ങളുമുണ്ട്. ആകെയു ള്ള ആറ് തീ നിരീക്ഷണ സങ്കേതങ്ങളില്‍ നാലെണ്ണം താത്കാലിക മായി കെട്ടിയുണ്ടാക്കിയതാണ്. അരക്കുംപാറ, കരടിയോട്, അമ്പല പ്പാറ,കല്‍ക്കുണ്ട് എന്നിവടങ്ങളിലാണ് തീ നിരീക്ഷണ സങ്കേതങ്ങള്‍ ഉള്ളത്.അഗ്നി ബാധയുണ്ടായാല്‍ അണയ്ക്കാന്‍ ഉപകരണവും തയ്യാ റാക്കിയിട്ടുണ്ട്.കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണക്ലാസുകള്‍ ഇത്തവണയും സജീവമായിരുന്നു.വനം ജീവനക്കാര്‍ക്ക് ഉള്‍പ്പടെ 11 ക്ലാസുകളാണ് സംഘടിപ്പിച്ചത്.നൂറ് ഫയര്‍ വാച്ചര്‍മാരെയും നിയോ ഗിച്ചിട്ടുണ്ട്.ഫയര്‍ലൈന്‍ ഉള്ള മേഖലകളില്‍ എല്ലാ ദിവസവുമെത്തി ചപ്പു ചവറുകള്‍ മാറ്റുകയും വലയം സംരക്ഷിക്കുകയും ചെയ്യുന്നത് വാച്ചര്‍മാരാണ്.
കനത്ത വേനലിനെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യത ഉറ പ്പുവരുത്താനുമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് റേഞ്ചില്‍ പതിനാറും ഭവാനി റേഞ്ചില്‍ ആറും ബ്രഷ് വുഡ് തടയണകളാണ് നിര്‍മിച്ചിട്ടുള്ളത്.ഇതിനെല്ലാം പുറമേ അനുമതിയില്ലാതെ വനത്തി നകത്ത് കടക്കുന്ന നായാട്ടു സംഘമുള്‍പ്പടെയുള്ളവരെ നിയന്ത്രി ക്കാന്‍ നൈറ്റ് പട്രോളിംഗും ശക്തമാക്കിയതായും വനംവകുപ്പ് അ ധികൃതര്‍ അറിയിച്ചു.