കുമരംപുത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ക്ഷീര സംഗമം കാവുണ്ട സെന്റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാ ളില്‍ നടന്നു.ക്ഷീര വികസന സെമിനാര്‍,ഡയറി ക്വിസ്,മികച്ച കര്‍ ഷകരെ ആദരിക്കല്‍ എന്നിവ നടന്നു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.കെ ഉമ്മുസല്‍മ അധ്യക്ഷയായി.ബ്ലോക്കില്‍ ഏറ്റവും അധികം പാല്‍ അളന്ന സംഘത്തേയും കര്‍ഷകരേയും ആദരിച്ചു.ഗ്രാമ പഞ്ചാ യത്തു പ്രസിഡന്റുമാരായ കെകെ ലക്ഷ്മിക്കുട്ടി, എ.ഷൗക്കത്തലി, പി.എസ് രാമചന്ദ്രന്‍,സതിരാമരാജന്‍,മില്‍മ പി ആന്‍ഡ് ഐ ഓഫീ സര്‍ പ്രശോബ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരിദാസ്, ഹരിദാസന്‍ ആഴ് വാഞ്ചേരി,ശോഭന,സി.ജെ ബേബി,ഷഹീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.ക്ഷീര സംഗമ കമ്മിറ്റി ചെയര്‍മാന്‍ സെ ബാസ്റ്റ്യന്‍ അന്ത്രോത്ത് സ്വാഗതവും ക്ഷീര വികസന ഓഫീസര്‍ ശാന്താമണി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!