മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ പുതിയ രണ്ട് പാലം നിര്‍മിക്കുന്നതിനാ യുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാകുന്നു.കുന്തിപ്പുഴയ്ക്ക് കു റുകെ പൂളച്ചിറ കൈതച്ചിറയിലും അരിയൂര്‍ തോടിനു കുറുകെ ചെ ട്ടിക്കാട് അമ്പാഴക്കോട് മേഖലയിലും പാലം നിര്‍മിക്കാനാണ് പദ്ധ തി.ഇതിനായുള്ള അന്വേഷണ നടപടികള്‍ പൂര്‍ത്തിയായി റിപ്പോ ര്‍ട്ടു ലഭിച്ച സാഹചര്യത്തില്‍ പാലം നിര്‍മാണത്തിന് സ്ഥലം ഏറ്റെടു ക്കേണ്ടി വരുന്ന ഭൂവുടമകളുമായി കൈതച്ചിറയിലും ചെട്ടിക്കാടും അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടത്തി.
പാലം നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ ധാരണയായി.2013-15 കാലയളവിലാണ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കൈതച്ചിറയിലും, ചെട്ടിക്കാടും പാലം നിര്‍മിക്കുന്നതിനായി സര്‍ക്കാരിന് പ്രൊപ്പോ സല്‍ സമര്‍പ്പിച്ചത്.
കൈതച്ചിറയില്‍ ചേര്‍ന്ന യോഗത്തില്‍ തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്ത്,കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ലക്ഷ്മിക്കുട്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍, മെ മ്പര്‍മാരായ നൗഫല്‍ തങ്ങള്‍,സി പി മുഹമ്മദാലി, സൈനുദ്ദീന്‍ കൈതച്ചിറ,ഹാരിസ് തത്തേങ്ങലം, പി കെ അബ്ബാസ്, ഉമ്മര്‍ തൈ ക്കാടന്‍, ശ്യാം,വിനു, റോഷിന്‍,റിയാസ് മാസ്റ്റര്‍, ബിജു,പിഡബ്ല്യുഡി എ.എക്‌സി.സിനോജ് ജോയ്, എ.ഇ ശര്‍മിള, ഓവര്‍സിയര്‍ ഫൈസല്‍ എന്നിവരും ചെട്ടിക്കാട് ചേര്‍ന്ന യോഗത്തില്‍ കുമരംപുത്തൂര്‍ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി, കോട്ടോപ്പാടം ഗ്രാമപഞ്ചായ ത്ത് പ്രസിഡണ്ട് ജസീന അക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍,മെമ്പര്‍മാരായ നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, കിളയില്‍ ഹംസ മാസ്റ്റര്‍,കാദര്‍ കുത്തനിയില്‍, കല്ലടി അബൂബ ക്ക ര്‍,ഇപ്പു, മുഹമ്മദ് എരുവത്ത്,രാമന്‍കുട്ടി, റിയാസ് എ കെ,ഗോപി ചെ ട്ടിക്കാട്, റഷീദ്,കൃഷ്ണന്‍,പിഡബ്ല്യുഡി എഎക്‌സി സിനോജ് ജോയ്, എഇ ശര്‍മിള, ഓവര്‍സിയര്‍ ഫൈസല്‍ തുടങ്ങിയവരും പങ്കെടുത്തു.