അഗളി:ഭക്തിയുടെ നിറവില്‍ മല്ലീശ്വരന്‍ മുടിയില്‍ ജ്യോതി തെ ളിഞ്ഞു.ജ്യോതി ദര്‍ശിക്കാന്‍ ചെമ്മണ്ണൂര്‍ മല്ലീശ്വരന്‍ ക്ഷേത്രത്തി ലേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തി.
ഇന്ന് വൈകിട്ട് ഏഴോടെയാണ് മല്ലീശ്വന്‍ മുടിയില്‍ മലപൂജാരിമാര്‍ ജ്യോതി തെളിയിച്ചത്.
നാല്‍പ്പത്തൊന്നു ദിവസത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ ഉച്ച യോടെ ക്ഷേത്രത്തില്‍ നിന്നും മല പൂജാരിമാര്‍ മല്ലീശ്വരന്‍ മുടിയി ലേക്ക് യാത്ര തിരിച്ചു.പരമ്പരാഗത അവകാശികളായ മുഡുഗ വിഭാ ഗത്തിലെ പൊട്ടിക്കല്‍,അബ്ബന്നൂര്‍ ഊരുകളില്‍ നിന്നുള്ള 106 മല
പൂജാരിമാരാണ് ജ്യോതി തെളിയിക്കാനായി യാത്ര തിരിച്ചത്. മല്ലീ ശ്വര ന്‍ മുടിയില്‍ ജ്യോതി തെളിയിക്കാനുള്ള എണ്ണയും തിരിയും പതിവുതെറ്റിക്കാതെ സാമൂതിരി രാജവംശത്തില്‍പ്പെട്ടവര്‍ തിങ്കളാഴ്ച തന്നെ ക്ഷേ്ത്രത്തിലേക്ക് എത്തിച്ചിരുന്നു.സുരക്ഷാ മുന്‍കരുതലോ ടെയാണ് മലപൂജാരിമാര്‍ മലകയറിയിട്ടുള്ളത്.
അഗളി എസ്‌ഐ കെ ബി ഹരികൃഷ്ണന്റെയും,അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ എന്‍ സുബൈറിന്റെയും നേതൃത്വത്തില്‍ ഉള്ള പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരുടെ സംഘവും മലപൂജരിമാര്‍ക്കൊപ്പമുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മല്ലീശ്വര മുടിയുടെ അടിവാരം വരെ മാ ത്രമാണ് പ്രവേശനം. ഇതിനു ശേഷം മല പൂജാരിമാര്‍ മാത്രമാണ് മുന്നോട്ട് പോവുക.
ആരോഗ്യ വകുപ്പിന്റെ മറ്റിതര വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉത്സ വം സുഗമമായി നടത്തുന്നതിന് രംഗത്തുണ്ട്. അഗളി ഡിവൈഎസ്പി എന്‍ മുരളിധരന്റെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് നൂറില ധികം പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച്ച ഉച്ചയോടെ മല്ലീശ്വര മുടിയില്‍ നിന്ന് ശേഖരിച്ച തീര്‍ത്ഥ വുമായി പൂജാരിമാര്‍ മടങ്ങിയെത്തും.ക്ഷേത്രത്തിലെ ശിലയില്‍ ഇ ത് അഭിഷേകം ചെയ്യു ന്നതോടെ ഇത്തവണത്തെ മഹാശിവരാത്രി മഹോത്സവത്തിന് കൊ ടിയിറങ്ങും.