കുമരംപുത്തൂര്‍: കുമരംപുത്തൂരില്‍ മാസങ്ങളായി മുടങ്ങികിടക്കു ന്ന ശുദ്ധജല വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിപി എം കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്തിന് മുന്നില്‍ സൂചന സമരം നടത്തി.പയ്യനെടം റോഡ് നവീകരണ പ്രവൃത്തിക ളെ തുടര്‍ന്നാണ് കുടിവെള്ളമെത്താതെങ്കില്‍ ടാങ്കറില്‍ കുടി വെ ള്ളം എത്തിക്കുക,കുടിവെള്ളം മുടങ്ങിയ സമയത്തെ ബില്ലുകള്‍ ഒഴിവാക്കുക,റോഡ് പ്രവൃത്തി മുടങ്ങുന്ന തരത്തിലുള്ള പൈപ്പ് സ്ഥാപിക്കല്‍ നിര്‍ത്തലാക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാ യിരുന്നു സമരം.ഏരിയ കമ്മിറ്റി അംഗം ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാ ടനം ചെയ്തു.ലോക്കല്‍ സെക്രട്ടറി എന്‍ മണികണ്ഠന്‍ അധ്യക്ഷനായി. എ കുമാരന്‍,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഐലക്കര മുഹമ്മ ദാലി, രാജീവ് നടക്കാവില്‍, എന്‍. രവീന്ദ്രന്‍, വി. പാലന്‍, അനൂപ്, നാസര്‍ എന്നിവര്‍ സംസാരിച്ചു.മാര്‍ച്ച് 20നുള്ളില്‍ പ്രശ്‌നത്തിന് പരി ഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.