മണ്ണാര്‍ക്കാട്: ഒരു ഇടവേളയ്ക്കു ശേഷം കുമരംപുത്തൂര്‍ പഞ്ചായ ത്തിലെ മലയോര ഗ്രാമമായ പൊതുവപ്പാടം പുലിപ്പേടിയില്‍. കഴി ഞ്ഞ നാലു ദിവസത്തോളമായി പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യ മുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ ടാപ്പിങ്ങിന് പോയ തൊഴിലാളികള്‍ പുലിയ കണ്ട് ഭയന്നോടുകയും ഇതില്‍ ഒരാള്‍ക്ക് വീണ് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
പൊതുവേ പുലിശല്ല്യമുള്ള പ്രദേശമാണ് പൊതുവപ്പാടം.രണ്ട് മാസം മുമ്പ് കാരാപ്പാടത്ത് നിന്നും വരണ്ട് ആടുകളേയും വളര്‍ത്തു നായ യെും വന്യജീവി പിടികൂടിയിട്ടുണ്ടേ്രത.പ്രദേശത്ത് നിന്നും വളര്‍ ത്തു നായ്ക്കളെ കാണാതാകുന്നതായും പരാതിയുണ്ട്.ഏതാനം വര്‍ ഷങ്ങളായി മൈലാംപാടം പൊതുവപ്പാടം പ്രദേശത്ത് പുലിപ്പേടിയു ണ്ട്.2019 നവംബര്‍ 8ന് മൈലാംപാടത്ത് നിന്നും 2021 ജനുവരി 4ന് പൊതുവപ്പാടത്ത് നിന്നും പുലിയെ വനംവകുപ്പ് കെണിസ്ഥാപിച്ച് പിടികൂടിയിരുന്നു.കാടിറങ്ങി വീണ്ടും പുലിയെത്തിയതോടെ പൊ തുവപ്പാടത്ത് ഭീതി കനത്തിരിക്കുകയാണ്.പുലര്‍ച്ചെ ജോലിക്കിറ ങ്ങാന്‍ ടാപ്പിങ് തൊഴിലാളികളും ഭയക്കുന്നു.
പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാന്‍ നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്ര സിഡന്റ് മേരി സന്തോഷ്,സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര മാടത്തുംപുള്ളി,വാര്‍ഡ് മെമ്പര്‍ വി ജയലക്ഷ്മി,മുന്‍ പഞ്ചായത്തംഗം വിശ്വേശ്വരി ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.സ്ഥലത്ത് പരിശോധന നടത്തി ആവശ്യ മെങ്കില്‍ പുലി കൂട് സ്ഥാപിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പു നല്‍കിയതാ യി ജനപ്രതിനിധികള്‍ അറിയിച്ചു.