അലനല്ലൂര്‍: പാലക്കാഴി – വാക്കയില്‍ക്കടവ് റോഡ് നവീകരണത്തി നാവശ്യമായ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പാല ക്കാഴി യൂണിറ്റ് കമ്മിറ്റി ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍ക്ക് നിവേദനം നല്‍കി. പാലക്കാഴിയില്‍ നിന്നും എടത്തനാട്ടു കരയിലേക്കുള്ള എളുപ്പമാര്‍ഗമായ റോഡ് നിരവധി യാത്രക്കാരാണ് ദിനംപ്രതി ആശ്രയിക്കുന്നത്. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാര്‍ക്ക് പ്രയാസമായ സാഹചര്യത്തിലാണ് മുസ് ലിം ലീഗ് ആവശ്യമുന്നയിച്ചത്. പാലക്കാഴി മുതല്‍ വാക്കയില്‍ക്കടവ് പാല ത്തിനു സമീപം വരെയുള്ള ഭാഗമാണ് തകര്‍ന്നു കിടക്കുന്നത്. ഈ ഭാഗം ഈ സാമ്പത്തിക വര്‍ഷത്തെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്ക ണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കൂരിക്കാടന്‍, കെ.മുഹമ്മദ് ഖസാലി, ഷി ബു കോരത്ത്, പി.ജലീല്‍ എന്നിവര്‍ നിവേദനം കൈമാറി. നിരവധി ആളുകള്‍ ആശ്രയിക്കുന്ന റോഡിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍ പറഞ്ഞു.