പാലക്കാട്: ജില്ലയില്‍ ഇന്ന് അഞ്ചു വയസ്സിന് താഴെയള്ള 177390 കുട്ടി കള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കി.ഇതില്‍ 742 പേര്‍ അതിഥി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബൂത്തുകളി ലൂടെ 172674,മേള ബസാര്‍,താത്കാലിക ബൂത്തുകളിലൂടെ 3974 കുട്ടി കള്‍ക്കും തുള്ളി മരുന്ന് നല്‍കി.ഗ്രാമ പ്രദേശങ്ങളില്‍ 162204 പേരും നഗരപ്രദേശങ്ങളില്‍ (അര്‍ബന്‍) നിന്നു മാത്രമായി 15186 പേരുമാണ് ആകെ വാക്‌സിന്‍ സ്വീകരിച്ചത്.പള്‍സ് പോളിയോ ഇമ്മ്യൂണൈസേ ഷന്റെ ഭാഗമായി ജില്ലയില്‍ 217728 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. 81.47 ശതമാനം കുട്ടികള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്.ബൂത്തുകളിലെത്തി തുള്ളി മരുന്ന് സ്വീകരിക്കാന്‍ സാധിക്കാതിരുന്ന കുട്ടികള്‍ക്ക് തുടര്‍ ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിലൂടെ തുള്ളി മരുന്ന് നല്‍കും.