കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ക്ലബ് രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്ര സിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ കല്ലടി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍ അധ്യക്ഷനായി. ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനങ്ങളും ലക്ഷ്യ ങ്ങളും എന്നതില്‍ ബ്ലോക്ക് കോഡിനേറ്റര്‍ ഹരിദാസന്‍, പ്രതിഭാ സു രേഷ് എന്നിവര്‍ ക്ലാസെടുത്തു.സ്ത്രീ പുരുഷ വിവേചനം അവസാനി പ്പിച്ച് ലിംഗപദവി സമത്വം നേടാന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വ ത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണ് ജെന്‍ഡര്‍ ക്ലബ്ബ്. സി ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത സ്വാഗതം പറഞ്ഞു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാര്‍ സി.ഡി.എസ് മെമ്പര്‍ മാര്‍ വിദ്യാര്‍ഥികള്‍ എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!