അഗളി: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗ മായി പുതൂര്‍ പഞ്ചായത്ത് സമിതിയുടെ കീഴില്‍ ആരംഭിച്ച ഉപജീ വന സംരംഭമായ മില്ലറ്റ് കഫേ ശ്രദ്ധേയമാവുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായാണ് മില്ലറ്റ് കഫേ ആരംഭി ച്ചത്. ചെറു ധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോല്‍സാഹി പ്പിക്കുക, നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യ ത്തോടെയാണ് മില്ലറ്റ് കഫേ പ്രവര്‍ത്തിച്ചു വരുന്നത്.
കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13 മത്തെ സംരംഭമാണ് മില്ലറ്റ് കഫേ. കുടുംബശ്രീയുടെ ഭാഗമായി 1037 ജെ.എല്‍.ജി.കളിലായി 4606 കര്‍ഷകര്‍ വിവിധ വിളകള്‍ കൃഷി ചെ യ്യുന്നു. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി, ചാമ,ചോളം, വര ഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്തു വരുന്നു.2014 മുതലാണ് കാര്‍ഷിക മേഖലയില്‍ മഹിളാ കിസാന്‍ ശാക്തികരണ പരിയോജന പദ്ധതിക്ക് തുടക്കമിട്ടത്. ‘ചിത്ര ശലഭം’ കാര്‍ഷിക സംരംഭ ഗ്രൂപ്പിന്റെ അംഗങ്ങളായ രേശി, ലക്ഷ്മി, ലക്ഷ്മി എന്നിവരാണ് സംരംഭകര്‍.
റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ, റാഗി മുറുക്ക് തുടങ്ങിയ വിഭവങ്ങള്‍ മില്ലറ്റ് കഫേയില്‍ ലഭ്യമാണ്. മില്ലറ്റ് കഫേയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് മാരുതി മുരു കന്‍ നിര്‍വഹിച്ചു. പുതൂര്‍ പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്താ മണി, വാര്‍ഡ് മെമ്പര്‍ ശാന്തി, അസിസ്റ്റന്റ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സൈതലവി, പ്രോജക്ട് മാനേജര്‍ കരുണാകരന്‍, എം കെ എസ് പി കോര്‍ഡിനേറ്റര്‍ സൈജു, കണ്‍സല്‍ട്ടന്റ് ഷെഫീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.