തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാ ഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാ മീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. പ കല് സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാല്‍ പണിയെടുക്കുന്നതില്‍ നിന്നും തൊ ഴിലാളികളെ ഒഴിവാക്കുന്നതിനും നിശ്ചിത പ്രവൃത്തിയുടെ അളവി ലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളില്‍ ആകെ പ്രവൃത്തി സമയം 8 മണി ക്കൂറായി നിജപ്പെടുത്തി പുനഃക്രമീകരിച്ച് നിര്‍ദേശം നല്കിയതാ യി മിഷന് ഡയറക്ടര്‍ അറിയിച്ചു.