ശ്രീകൃഷ്ണപുരം:മണ്ണാര്‍ക്കാട് അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റിയും കുന്തിപ്പുഴ സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സംയു ക്തമായി ശ്രീകൃഷ്ണപുരം കല്ല്യാണ മണ്ഡപത്തില്‍ സംഘടിപ്പിച്ച സൗ ജന്യ മെഡിക്കല്‍ ക്യാമ്പ് സാധാരണക്കാര്‍ക്ക് ആശ്വാസമായി. ശ്രീകൃ ഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാ ടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി കെ ഉമ്മുസല്‍മ മുഖ്യാതിഥിയായിരുന്നു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ബി മനോജ്,പി എ തങ്ങള്‍, രാമകൃഷ്ണന്‍, നിഷാദ്, ബി ഡികെ ജില്ലാ സെക്രട്ടറി അസ്ലം അച്ചു,ബിസിനസ് ന്യൂസ് ജനറല്‍ മാനേജര്‍ ഡോ.എം.കെ ഹരിദാസ് എന്നിവര്‍ സംസാരിച്ചു.അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജര്‍ അജിത്ത് പി കെ സ്വാഗതവും സി വിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ അബ്ദു ള്‍ സത്താര്‍ നന്ദിയും പറഞ്ഞു.ഡോ.മേരി,ഡോ.അഞ്ജലി എന്നിവര്‍ ക്യാമ്പിലെത്തിയവരെ പരിശോധിച്ചു.സൗജന്യ മരുന്ന് വിതരണവും ഉണ്ടായി.സേവ് മണ്ണാര്‍ക്കാട് ബിഡികെ,താലൂക്ക് ആശുപത്രി രക്ത ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തസമാഹരണ ക്യാമ്പും നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!