തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്ന വിവി ധ സേവനങ്ങൾ ഓൺലൈനാക്കിയത് ‘മികവോടെ മുന്നോട്ട്’ എന്ന പ രമ്പരയിൽ ഒന്നാമത്തെ ലേഖനമായി നൽകിയിരുന്നു. നിലവിൽ 65 വകുപ്പുകളുടെ 610 സേവനങ്ങളാണ് ഓൺലൈനാക്കിയത്. ഇത്ത രത്തിൽ ഓൺലൈൻ സേവനങ്ങളുമായി ദൃഢനിശ്ചയത്തോടെ സർ ക്കാർ മുന്നോട്ട് പോകുമ്പോൾ ഈ സേവനങ്ങൾ സ്വീകരിക്കാൻ ചില വിഭാഗം ജനങ്ങൾക്ക് സാധിക്കാത്ത അവസ്ഥയുണ്ട് എന്ന് കണ്ടെത്തി യിരുന്നു. ഇത്തരക്കാർക്ക് സർക്കാർ സേവനങ്ങൾ അവരുടെ വീടുക ളിലേക്ക് എത്തിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം.
തദ്ദേശ സ്വയംഭരണ വകുപ്പ് മികച്ച രീതിയിൽ ഈ പദ്ധതി നടപ്പിലാ ക്കിക്കൊണ്ടിരിക്കുകയാണ്. കിടപ്പ് രോഗികൾ ഉൾപ്പെടെ അശരണ ർക്കും, ഗുരുതര രോഗം ബാധിച്ചവർക്കും, ഭിന്നശേഷിക്കാർക്കും വി വിധ കാരണങ്ങളാൽ ചലന പരിമിതി അഭിമുഖീകരിക്കുന്നവർ ക്കും സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കുക എന്നതാണ് വാ തിൽപ്പടി സേവനം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
ആദ്യഘട്ട ത്തിൽ 50 തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കിയ പദ്ധതി ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുകയാണ്.2021 ഓഗസ്റ്റ് 12നാ ണ് വാതി ൽപ്പടി സേവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ ത്. സപ്തംബറിൽ പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുത്ത 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലാണ് പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക സന്നദ്ധസേന പ്രവർത്ത കർ, വാർഡ് പ്രതിനിധി, ആശ വർക്കർ, കുടുംബശ്രീ, അംഗനവാ ടി പ്രവർത്തകർ എന്നിവരുൾപ്പെട്ട സമിതി സർക്കാരിന്റെ മുഖമായി തുണയില്ലാത്ത മനുഷ്യരിലേക്ക് സേവനങ്ങൾ എത്തിച്ചു. ആജീ വനാന്ത സർട്ടിഫിക്ക റ്റ് ലഭ്യമാക്കൽ, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള അപേക്ഷ തയാറാക്കൽ, സാമൂ ഹിക സുരക്ഷ പെൻഷൻ, അടി യന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചുനൽകൽ, പാലിയേ റ്റീവ് കെയർ തുടങ്ങിയ സേവനങ്ങളാ ണ് ലഭ്യമാക്കുന്നത്.
2021 നവംബർ ഒന്നിന് നടപ്പാക്കിയ വാതിൽപ്പടി സേവനം പദ്ധതിയി ൽ 13,684 പേർക്ക് ഇതുവരെ സഹായങ്ങൾ എത്തിക്കാനായി. ജീവൻ രക്ഷാമരുന്നുകൾക്കുള്ള അപേക്ഷകൾ -11520, മസ്റ്ററിങ് അപേക്ഷക ൾ-640, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷകൾ- 446, ദുരിതാ ശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ-664, ലൈഫ് സർട്ടിഫിക്കറ്റ് അപേക്ഷകൾ-414 എന്നിങ്ങനെ സേവനങ്ങൾ എത്തിച്ച് നൽകുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കോവിഡ് തീ ർത്ത അനിശ്ചിതത്വങ്ങൾക്കിടയിലും വാതിൽപ്പടി സേവനം നടപ്പി ലാക്കാനായത് വലിയ നേട്ടമാണ്.
വാർഡ് തലത്തിൽ രൂപീകരിച്ച സമിതികൾ കൃത്യമായ ഇടവേള കളിൽ ഗൃഹ സന്ദർശനം നടത്തി, ഗുണഭോക്താക്കളുടെ ആവശ്യ ങ്ങൾ മനസ്സിലാക്കി അവർക്ക് സേവനങ്ങൾ യഥാസമയം എത്തിച്ചു നൽകുന്നു.സേവനങ്ങൾ നൽകുന്നതിന്റെ എണ്ണത്തേക്കാൾ ഇത്തരം സേവനങ്ങൾ സ്ഥിരമായി നൽകാനുളള സംവിധാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാധ്യമാക്കുക എന്ന ല ക്ഷ്യം ആവിഷ്ക്കരിക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. സേവനങ്ങ ൾ നൽകാൻ തദ്ദേശ വാർഡ് തലത്തിൽ ഒരു സ്ഥിരം സംവിധാനം ഉണ്ടാകും.സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആളുകളെ സേവിക്കാനും തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ഭാഗമാ കാനും വാതിൽപ്പടി സേവനത്തിലൂടെ സാധിക്കും. പൊതു പ്രവർ ത്തനങ്ങൾക്ക് താൽപ്പര്യമുളളവർക്ക് സാമൂഹിക സന്നദ്ധസേനയുടെ വെബ്സൈറ്റായ www.sannadhasena.kerala.gov.inൽ രജിസ്റ്റർ ചെയ്യാം. നിരാലംബർക്ക് സേവനങ്ങൾ നൽകുക മാത്രമല്ല, അവരുടെ കൈ യിൽ സേവനങ്ങൾ എത്തിക്കുകയെന്ന കടമ കൂടി നിറവേറ്റുക യാ ണ് ഈ പദ്ധതിയിലൂടെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി സജീവമാകുന്നതോടെ അനേകം അശര ണർക്ക് പദ്ധതി സഹായമാകും.