മണ്ണാര്‍ക്കാട് :നഗരസഭയും ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റും സംയുക്തമായി നടപ്പിലാക്കുന്ന നഗരസൗന്ദര്യവല്‍ക്കരണത്തി ന്റെ രണ്ടാം ഘട്ടം തുടങ്ങി.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നട പ്പാതയുടെ കൈവരികളില്‍ ആയിരത്തിലധികം പൂച്ചെടികളാണ് വെക്കുന്നത്.ഇതില്‍ മൂന്നൂറിലധികം ചെടികള്‍ ഇതിനകം വെച്ചു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.കൈവരികളില്‍ പൂച്ചെടി കള്‍ വെക്കുന്നതും പരിപാലിക്കുന്നതും വ്യാപാരികള്‍ തന്നെയാണ്. പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
പൊരിവെയിലത്ത് നില്‍ക്കുന്ന ചെടികള്‍ക്ക് വെള്ളം നല്‍കാന്‍ പൊ തുജനങ്ങളും എത്തുന്നുണ്ട്.ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവു കയും പിന്നീട് അത് കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെക്കപ്പെടുകയും ചെയ്തിരുന്നു.വ്യാപാരികള്‍ക്കൊപ്പം പൊതുജ നങ്ങളും സൗന്ദര്യവല്‍ക്കരണ പദ്ധതിയെ ഏറ്റെടുക്കുന്നത് ഏറെ സന്തോഷം പകരുന്നതാണെന്ന് പദ്ധതിയുടെ മുഖ്യചുമതലക്കാരനാ യ ഏകോപന സമിതി ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പറഞ്ഞു.
രണ്ടാം ഘട്ട ഉദ്ഘാടനം ആശുപത്രിപ്പടിയില്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.ഏകോപന സമിതി യൂണിറ്റ് പ്ര സിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനായി.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ മുഖ്യാതിഥിയായി.
നഗരസഭാ കൗണ്‍സിലര്‍മാ രായ യൂസുഫ് ഹാജി,മുജീബ്,ഏകോപന സമിതിജില്ലാ സെക്രട്ടറി കെ എ ഹമീദ്,വാര്‍ഡ് കൗണ്‍സിലര്‍മാരായ സ്വകാര്യ ബസ് ഉടമ സംഘടനാ നേതാവ് ഫിഫ മുഹമ്മദാലി,എന്‍ ആര്‍ സുരേഷ്, കൃഷ്ണ കുമാര്‍,ഷമീര്‍ യൂണിയന്‍, ഡേവിസ്, ആബിദ്, ഷമീര്‍ വികെഎച്ച്, മിന്‍ഷാദ്,കൃഷ്ണദാസ്,സിബി,ഹാരിസ് മാളിയേ ക്കല്‍ എന്നിവര്‍ സം ബന്ധിച്ചു.