മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് പെ ണ്‍കുട്ടികള്‍ക്കു വേണ്ടി പ്രത്യേകമായി നടപ്പിലാക്കുന്ന സ്വയം പ്രതി രോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് ബി.ആര്‍. സി കീഴിലാണ് പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയ ത്. കളരി കരാട്ടെ എന്നിവയിലാണ് വിദഗ്ധരുടെ സേവനം ഉള്‍പ്പെടു ത്തിക്കൊണ്ട് പ്രതിരോധ പരിശീലന പരിപാടികള്‍ നടന്നത്. പരി പാടിയുടെ സമാപനം കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് യൂസഫ് പാലക്കല്‍ അധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത മികവുതെളിയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മണ്ണാര്‍ക്കാട് ബി.പി.സി മുഹമ്മദാലി വിതരണം ചെയ്തു. സുധ ടീച്ചര്‍, ഏലിയാമ്മ ടീച്ചര്‍, സന്തോഷ് കുമാര്‍, ഭാസ്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.