കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകര ണത്തിന് ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് ജലസേചന വകുപ്പ്. പാ ര്‍ക്കിലെ കളി ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തി ഉപയോഗപ്ര ദമാക്കുന്നതിന് ക്വട്ടേഷനും കളി ഉപകരണങ്ങളുടെ ഇരിപ്പിട ക്രമീ കരണത്തിനും കുഷ്യന്‍ ബെഡ് നിര്‍മിക്കുന്നതിനുമായി ജലസേചന വകുപ്പ് ടെണ്ടറും ക്ഷണിച്ചു.അറ്റകുറ്റപണികള്‍ക്കായുള്ള ക്വട്ടേഷന്‍ ഈ മാസം 26ന് വൈകീട്ട് നാലിനകമാണ് എക്‌സിക്യുട്ടീവ് എഞ്ചിനീ യറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടത്.അന്നേ ദിവസം വൈ കീട്ട് 4.30ന് ടെണ്ടര്‍ തുറക്കും.കളി ഉപകരണങ്ങളുടെ ഇരിപ്പിട ക്രമീ കരണവുമായി ബന്ധപ്പെട്ട് ടെണ്ടര്‍ മാര്‍ച്ച് ഒമ്പതിന് തുറക്കും. പ്രവൃ ത്തികളുടെ വിശദ വിവരങ്ങള്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നിന്നും കൈപ്പറ്റിയതിന് ശേഷമേ ക്വട്ടേഷന്‍ സമ ര്‍പ്പിക്കാവൂ എന്നും കളി ഉപകരണളുടെ സിവില്‍ പ്രവൃത്തികളുമാ യി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ അസി എക്‌സിക്യുട്ടീവ് എഞ്ചിനീ യറുടെ കാര്യലയത്തില്‍ നിന്നും ലഭിക്കുമെന്നും അധികൃതര്‍ അറി യിച്ചു.
ഭരണാനുമതി ലഭിച്ച് ഒരു മാസത്തോളമായിട്ടും ടെണ്ടര്‍ ക്ഷണിക്കാ തിരുന്നതാണ് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കാലതാമ സം വരുത്തിയത്.ഇത് സംബന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ഉദ്യാന പരി പാലന സമിതി യോഗത്തിലാണ് കുട്ടികളുടെ പാര്‍ക്ക് നവീകരിക്കാ ന്‍ തീരുമാനിച്ചത്.പിന്നീട് ഉദ്യാനം സന്ദര്‍ശിച്ച ഡിടിപിസി ചെയര്‍മാ ന്‍ കൂടിയായ ജില്ലാകലക്ടര്‍ നവീകരണ പ്രവൃത്തികള്‍ ജനുവരിയി ല്‍ ആരംഭിക്കുമെന്ന് അറിയിച്ചുവെങ്കിലും ടെണ്ടര്‍ വെക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ താമസം വരികയായിരുന്നു.ടെണ്ടര്‍ ഏറ്റെടു ത്ത് കരാറാകുന്നതോടെ നവീകരണ പ്രവൃത്തികള്‍ വൈകാതെ ത ന്നെ ആരംഭിക്കുമെന്നും ഒരു മാസത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തീ കരിക്കുമെന്നാണ് അധികൃതരില്‍ നിന്നും അറിയുന്നത്.
ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്കിലുള്ള 31 ഓളം കളി ഉപകരണ ങ്ങളാണ് നശിച്ചിരിക്കുന്നത്.തുരുമ്പിച്ച ഉപകരണങ്ങള്‍ ഉപയോഗി ക്കുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കളിയുപകരണങ്ങ ളില്‍ നിന്നും പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.മൂന്ന് കോടി ചെലവില്‍ നവീന ഉദ്യാനം നിര്‍മിച്ച് കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തെ മോടിപിടിപ്പിക്കാനുള്ള നടപടികളിലാണ് ജലസേചന വകുപ്പും ഡിടിപിസിയും.