മണ്ണാര്‍ക്കാട്: ബി.ആര്‍.സി.ക്ക് പരിധിയിലുള്ള മുഴുവന്‍ ഗവണ്‍മെന്‍റ് സ്കൂളിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പി.എഫ്. എം.എസ് പരിശീലനം നല്‍കി. കേന്ദ്രഫണ്ട് വിനിയോഗവും ആയി ബന്ധപ്പെട്ട നടപടിക്രമങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളും ഏറ്റ വും സുതാര്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പി.എഫ്.എം.എസ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തികമാ യ ഇടപാടുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചെയ്തു പൂര്‍ത്തിയാക്കുന്ന പുതിയ സാങ്കേതിക വിദ്യയായി പദ്ധതിയെ ഉപജില്ലയിലെ മുഴുവന്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും പരിചയപ്പെടുത്തുന്ന പരിശീലനത്തിനാണ് തുടക്കം കുറിച്ചത്. പരിശീലന പരിപാടി മണ്ണാ ര്‍ക്കാട് ബി.പി.സി കെ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ബേബി കല, സുനിത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബി.ആര്‍.സി ട്രെയിനര്‍മാര്‍, സി.ആര്‍.സി.സി അധ്യാപകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെ ടുത്തു.