തിരുവനന്തപുരം: ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയ്ക്കു പൊതുജന ങ്ങൾ പേപ്പറിൽ നിർമിച്ച ദേശീയ പതാക മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇത്തരം ചടങ്ങുകളിൽ പൊതുജനങ്ങൾക്കു പേപ്പറിൽ നിർമിച്ച ദേശീയ പ താക കൈയിൽ വീശാവുന്നതാണ്. എന്നാൽ പരിപാടികൾക്കു ശേഷം പതാക ഉപേക്ഷിക്കുകയോ നിലത്തു വലിച്ചെറിയുകയോ ചെയ്യരുത്. പതാകയുടെ അന്തസ് നിലനിർത്തുംവിധം ഇതു നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു മന്ത്രാലയം സം സ്ഥാനങ്ങൾക്കു നിർദേശം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!