കുമരംപുത്തൂര്‍: സൗത്ത് പള്ളിക്കുന്ന് ടാലന്റീന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച് ഒന്നാമത് ഈവനിംഗ് ഫുട്‌ബോള്‍ ലീഗ് സമാപിച്ചു.ടാലന്റീന റിയല്‍ ഫൈറ്റേഴ്‌സ് ജേതാക്കളായി. ടാ ലന്റീന ഐക്കണ്‍സാണ് റണ്ണേഴ്‌സ് അപ്പ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ദിവസങ്ങളിലായാണ് മത്സരം നടന്നത്.പ്രദേശത്തെ അമ്പതോളം യുവാക്കളെ ഉള്‍പ്പെടുത്തി നടത്തിയ ടൂര്‍ണമെന്റില്‍ ആറു ടീമുകള്‍ മാറ്റുരച്ചു.വിന്നേഴ്‌സ് ട്രോഫി സ്‌പോണ്‍സര്‍ ചെയ്ത ശി ഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബഷീര്‍ കാട്ടിക്കുന്നന്‍, പൂക്കോയ തങ്ങള്‍ പുതിയ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്ന് വിജയി കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ക്ലബ്ബ് ഭാരവാഹികളും പ്രദേ ശവാസികളും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!