മണ്ണാര്‍ക്കാട്: ഇന്റര്‍നാഷണല്‍ കമ്പാരിസണ്‍ പ്രോഗ്രാം (ഐ.സി.പി. ) 2021ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളിലും കടക ളിലും വിവര ശേഖരണത്തിന് തുടക്കമായി. വാങ്ങല്‍ ശേഷി തുല്യ ത (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) അടിസ്ഥാനമാക്കി മൊത്തം ആഭ്യന്ത ര ഉല്‍പാദനത്തില്‍ ഇന്റര്‍- കണ്‍ട്രി താരതമ്യം കണക്കാക്കുന്ന സൂ ചികയാണ് ഐ.സി.പി. ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ ക മ്മീഷന്‍, ലോകബാങ്ക്,ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ഐ.സി.പി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നാഷണ ല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ മാര്‍ക്കറ്റുകളും ക ടകളും സന്ദര്‍ശിച്ച് പ്രധാനപ്പെട്ട മുഴുവന്‍ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളു ടെയും വില ശേഖരിയ്ക്കും.പച്ചക്കറികള്‍,പഴങ്ങള്‍ ,മറ്റു ഭക്ഷ്യവ സ്തുക്കള്‍, തുണിത്തരങ്ങള്‍ , ചെരുപ്പ്, ഫര്‍ണിച്ചറുകള്‍, പെയിന്റിങ് സാമഗ്രികള്‍, ഗൃഹോപകരണങ്ങള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍, മ രുന്നുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, ടി.വി, ക മ്പ്യൂട്ടര്‍, ബാഗ്, കുട , വാച്ച് , സ്വര്‍ണം തുടങ്ങിയവയുടെ വിലയാണ് ശേഖരിക്കുന്നത്. 2021 ല്‍ വിനിമയം നടന്നിട്ടുള്ള ഉല്‍പ്പന്നങ്ങളുടെ 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള വിലയാണ് അതത് മാസങ്ങളില്‍ ശേഖരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറ ക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!