മണ്ണാര്‍ക്കാട്:മീഡിയവണ്‍ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തി വെ പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീര്‍ പ്രതിഷേധം രേഖപ്പെടു ത്തി.ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നറിയപ്പെടുന്ന മാധ്യമ ങ്ങളെ തങ്ങളുടെ അധികാരം ഉപയോഗിച്ച് വായ്മൂടി കെട്ടി നിശബ്ദ മാക്കും എന്നത് സ്വാതന്ത്ര്യത്തോടുള്ള കനത്ത വെല്ലുവിളിയാണ്.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ജനാധിപത്യപര മായി ആരെങ്കിലും അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ ദേശവി രുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല.മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെയ്പ്പിച്ച നടപടി ജനാധിപ ത്യത്തിന് ഭൂഷണമല്ല.വിയോജിപ്പുകള്‍ പുലര്‍ത്തികൊണ്ട് തന്നെ സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാമെന്നും ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരണ മെന്നും കെ.വി.അമീര്‍ അഭ്യര്‍ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!