മണ്ണാര്‍ക്കാട്:മീഡിയവണ്‍ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത് ജനാ ധിപത്യ വിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത.ഒരു മാധ്യമ സ്ഥാപനത്തിന്റെ യും എല്ലാ വാര്‍ത്തകളോടും യോജിക്കുവാന്‍ കഴിഞ്ഞെന്ന് വരില്ല. യോജിപ്പിനും വിയോജിപ്പിനും ഇടയില്‍ നില നില്‍ക്കുവാനുള്ള അ വകാശം ജാനാധിപത്യത്തില്‍ ഒരു മാധ്യമത്തിനുണ്ട് .ഭരണഘടന അ തനുവദിക്കുന്നുമുണ്ട്.നീതിയുക്തമായ ഒരു കാരണം പോലും ബോ ധ്യപ്പെടുത്താതെ ഏകപക്ഷീയമായി മീഡിയ വണ്ണിന്റെ സംപ്രേഷ ണാവകാശം റദ്ദ് ചെയ്യുന്നത് മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള അതിക്രമമാണ്. അത് ഫാസിസം തന്നെയാണ് . അതിന്റെ പേരില്‍ നിലച്ച് പോകുന്ന നിമിഷങ്ങള്‍ ഒരു പോരാട്ടവുമാണെന്ന് ഗിരീഷ് ഗു പ്ത അഭിപ്രായപ്പെട്ടു.
രാജ്യ സുരക്ഷക്ക് ഏത് നിലയിലാണ്, ഏതളവിലാണ് ഭീഷണി ഉയര്‍ ത്തുന്നതെന്ന് വിശദീകരിക്കേണ്ടത് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ത ന്നെയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന ഒരു നാടെന്ന നിലയില്‍ അത്തരം ഭരണകൂട ന്യായീ കരണങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമാവുകയും വേണം.മീഡിയവണ്‍ മാനേജ്‌മെന്റിന്റെയും അതിലെ മാധ്യമ പ്രവര്‍ത്തകരുടേയും പല രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളോടും പൂര്‍ണ്ണമായ യോജിപ്പില്ലെ ന്നും എന്നാല്‍ ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാന്‍ ഭരണകൂടം സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോള്‍ ഉപാധികളി ല്ലാതെ ആ മാധ്യമത്തിനൊപ്പം നില്‍ക്കുക എന്നതല്ലാതെ ഭരണഘ ടനാ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നും ഗിരീഷ് ഗുപ്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.