തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ സൃഷ്ടിച്ച പ്രതിസന്ധിക്കിടയി ലും സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്.ജനുവരി മാസം റേഷന്‍ വിഹിതം കൈപ്പറ്റിയവരുടെ എണ്ണത്തില്‍ മുന്‍ മാസ ങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.സംസ്ഥാനത്ത് നിലവിലുള്ള 91,81,378 റേഷന്‍ കാര്‍ഡുടമകളില്‍ 85.40 ശതമാനം (78,38,669) പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി.തിങ്കളാഴ്ച 8,09,126 കാര്‍ഡുടമകള്‍ റേഷ ന്‍ കൈപ്പറ്റി.

സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സം സ്ഥാനത്ത് നിലവിലുണ്ടായിരുന്ന കാര്‍ഡുടമകളുടെ എണ്ണവും വാ ങ്ങിയ ശതമാനവും: സെപ്റ്റംബര്‍- 91,10,237 – 77.39 ശതമാനം, ഒക്ടോ ബര്‍- 91,25,164 – 82.45 ശതമാനം, നവംബര്‍- 91,43,427- 80.89 ശതമാനം, ഡിസംബര്‍- 91,64,822- 82.56 ശതമാനം.റേഷന്‍ കടകളുടെ പ്രവര്‍ത്ത ന സമയം, റേഷന്‍ വിതരണം, സ്റ്റോക്കുകളുടെ ലഭ്യത, ഇ-പോസ് മെ ഷീന്റെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് നിരീക്ഷണം നടത്തു ന്നതിനായി സിവില്‍ സപ്ലൈസ് ഡയറക്ട്രേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റേഷന്‍ കടകളില്‍ നിലവിലുള്ള നെറ്റ്വര്‍ക്ക് സംബന്ധമായ വിഷയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനും യുക്ത മായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി സംസ്ഥാ നത്ത് പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. ഇന്ന് (ഫെബ്രു.1) മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കു മെന്നും മന്ത്രി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!