മണ്ണാര്‍ക്കാട്:നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കരണത്തിനെതി രെയുള്ള സിപിഎമ്മിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി ന ഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍. മതിയായ കൂടിയാലോച നകളില്ലാ തെ ഏകപക്ഷീയമായാണ് പരിഷ്‌കാരം നടപ്പിലാക്കിയ തെന്ന സിപി എം ആരോപണം ശുദ്ധകളവാണെന്നും ശാസ്ത്രീയ മാ യി പഠിച്ചും കൂടിയാലോചനകള്‍ക്കു ശേഷവുമാണ് നഗരത്തില്‍ ഗതാഗത പരി ഷ്‌കാരം നടപ്പില്‍ വരുത്തിയതെന്നും ചെയര്‍മാന്‍ വാര്‍ത്താ സമ്മേ ളനത്തില്‍ പറഞ്ഞു.

നാല് മാസത്തിനിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി,വ്യാപാരി സംഘടന, തൊഴിലാളി സംഘടനാ,റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനി ധികള്‍,സ്വകാര്യ ബസ് ഉടമകള്‍,മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ യെല്ലാം ഉള്‍ക്കൊള്ളിച്ച് തവണ ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയു ടെ നേതൃത്വത്തില്‍ മൂന്ന് തവണ യോഗം ചേര്‍ന്നിരുന്നു.ഇതില്‍ സി പിഎമ്മിന്റേയും അവരുടെ തൊഴിലാളി സംഘടനാ പ്രതിനിധി കളും പങ്കെടുത്തിരുന്നു.ചര്‍ച്ചകളിലൂണ്ടായ തീരുമാനങ്ങള്‍ ക്രോഡീ കരിച്ചും പൊതുജന അഭിപ്രായം ആരാഞ്ഞുമാണ് ഗതാഗതപരിഷ്‌ കാരം നടപ്പില്‍ വരുത്തിയത്.നിലവില്‍ സിപിഎം എതിര്‍പ്പുമായി സിപിഎം രംഗത്ത് വന്നത് മറ്റാരുടെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ക്ക് വഴങ്ങി കൊടുത്തതു കൊണ്ടാണ്.

നഗരത്തില്‍ സുഗമമായ യാത്ര സാധ്യമാക്കാന്‍ കുറ്റമറ്റ രീതിയില്‍ പരിഷ്‌കാരം കൊണ്ട് വരികയെന്നതാണ് ലക്ഷ്യം വെക്കുന്നത്. കോ ടതിപ്പടിയിലെ ബസ് സ്റ്റോപ്പ് വിഷയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ നഗരസഭയിലെത്തിയിരുന്നു.ഗതാഗത പരിഷ്‌കാരവുമായി ബന്ധ പ്പെട്ട് ലഭിച്ച പരാതികളും പോരായ്മകളും അടുത്ത ട്രാഫിക് റെഗുലേ റ്ററി അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. വേ ണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും.ആരെയും ബുദ്ധിമുട്ടിക്ക ണ മെന്ന ഒരു വാശിയും നഗരസഭയ്‌ക്കോ ചെയര്‍മാനോ ഇല്ല.വേണമെ ങ്കില്‍ സര്‍വ കക്ഷി യോഗം വിളിക്കാനും തയ്യാറാണെന്നും ചെയര്‍ മാന്‍ വ്യക്തമാക്കി.

കോടതിപ്പടി കവലയില്‍ നിലവില്‍ തിരക്കൊഴിഞ്ഞിട്ടുണ്ട്.ഗതാഗത പരിഷ്‌കാരം വിജയമായതിന്റെ ക്രെഡിറ്റ് ചെയര്‍മാനോ, നഗരസഭ യ്‌ക്കോ പോകുമെന്നത് മനസ്സിലാക്കി അതിനെ തടസ്സപ്പെടുത്താനാ ണ് ശ്രമം.ഭരണസ്വാധീനം ഉപയോഗിച്ച് പുതിയ പരിഷ്‌കാരത്തെ അ ട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെയര്‍മാന്‍ ആരോ പിച്ചു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ ബാലകൃഷ്ണന്‍, സി ഷഫീഖ് റഹ്മാന്‍ എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!