കോട്ടോപ്പാടം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുണ്ട്ലക്കാട് കൈ ത്താങ്ങ് ചാരിറ്റി കൂട്ടായ്മ നടത്തിയ ക്വിസ് മത്സര വിജയിക ള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ശരണ്യ നിലമ്പൂര്‍,കൃഷ്ണപ്രിയ പുറ്റാ നിക്കാട്,കാര്‍ത്തിക പുറ്റാനിക്കാട് എന്നിവര്‍ വിജയികളായി. പാല ക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നായി 250ല്‍പ്പരം മത്സരാര് ത്ഥികള് പങ്കെടുത്തു. കോട്ടോപ്പാടം കുടുംബാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെ ല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് ആര് എം ലത്തീഫ് അധ്യക്ഷനായി.രക്ഷാധികാരി സിദ്ദീഖ് പാറ ക്കോട്,വൈസ് പ്രസിഡന്റ് റഫീഖ് മുത്തനില്‍,സുകു, രാമചന്ദ്രന്, ഹംസ,ബഷീര്‍,അബ്ബാസ്,ഷൈജു എന്നിവര്‍ സംബന്ധി ച്ചു.ബഷീര്‍ അമ്പാഴക്കോട് ക്വിസ് മാസ്റ്ററായിരുന്നു.കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത് സ്വാഗതവും സി പി രാമചന്ദ്രന് നന്ദിയും പറഞ്ഞു.