തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട് സ് നടപ്പാക്കി വരുന്ന നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റി ട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയില്‍ ധനല ക്ഷ്മി ബാങ്കും അംഗമായി.പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം വരെ യുള്ള വായ്പകള്‍ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും.പദ്ധതി യില്‍ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്. കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപ നങ്ങളുടെ 6000ത്തോളം ശാഖകള്‍ വഴിയാണ് ഇതുവരെ പദ്ധതി സ ഹായം ലഭിച്ചിരുന്നത്. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചട ങ്ങില്‍ നോര്‍ക്ക സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും ധനലക്ഷ്മി ബാങ്ക് റീജണല്‍ ഹെഡ് അരുണ്‍ സോമനാഥന്‍ നായരും ഇതു സംബ ന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അ ജിത്ത് കോളശേരി സംബന്ധിച്ചു.
2014ല്‍ കാനറാബാങ്കുമായി ചേര്‍ന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശത മാനം മൂലധന സബ്‌സിഡിയും മൂന്നു ശതമാനം പലിശ സബ്‌സിഡി യും പ്രവാസികളുടെ പുതുസംരഭങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ നോര്‍ ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്. വിവിധ മേഖലകളിലെ സാധ്യതകള്‍ മന സ്സിലാക്കി പ്രോജക്ട് തയ്യാറുക്കന്നതിനുള്ള പിന്തുണയും സംരംഭക ത്വ പരിശീലനവും ലഭിക്കും.2014 മുതല്‍ ഇതുവരെ 5100 ല്‍ പരം പു തിയ സംരംഭങ്ങള്‍ പദ്ധതി വഴി ആരംഭിച്ചിട്ടുണ്ട്. 79.48 കോടി രൂപ വിതരണം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 700 പുതുസം രംഭങ്ങള്‍ക്കായി 13.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശി ക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുക യോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്ത് നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.