അലനല്ലൂര്‍: ഉണ്ണ്യാല്‍ – എടത്തനാട്ടുകര റോഡ് നവീകരണ പ്ര വൃത്തികള്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരു ത്തി.പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ ചെലവിലാണ് ഉണ്ണിയാല്‍ മുതല്‍ മൂച്ചിക്കല്‍ വരെയുള്ള 5.8 കി ലോ മീറ്റര്‍ ഭാഗം നവീകരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസ ത്തിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്.എന്നാല്‍ പ്രവൃത്തി പൂര്‍ത്തീ കരണം വൈകുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ഉപരിതലം പു തുക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.നാല് ഓവു പാലങ്ങള്‍ പുതുതാ യി നിര്‍മിച്ചിട്ടുണ്ട്.ഉപരിതലം പുതുക്കല്‍ പ്രവൃത്തികള്‍ ഈ ആഴ്ച ത ന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് അംഗം പി ഷാനവാസ് മാസ്റ്റര്‍,അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠത്തൊടി,പൊതുപ്രവര്‍ത്തകരായ കെ ടി ഹംസപ്പ,നാസര്‍ കാപ്പുങ്ങല്‍,മൂസ പുലയകളത്തില്‍ എന്നിവര്‍ എംഎല്‍എയെ അനുഗമിച്ചു.