തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോ വിഡ് രോഗികളുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 94 ശതമാന വും ഒമിക്രോണ്‍ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു ശതമാനം ആളുകളില്‍ ഡെല്‍റ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും മറ്റിടങ്ങളില്‍നിന്നും കേരളത്തിലേക്ക് എത്തിയവരില്‍ നടത്തിയ പരിശോധിയില്‍ 80 ശതമാനം പേരിലും ഒമിക്രോണും 20 ശതമാനം പേരില്‍ ഡെല്‍റ്റയു മാണു രോഗകാരണമായ വകഭേദമെന്നു കണ്ടെത്തി.

കോവിഡ് വ്യാപനം വര്‍ധിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച 96.4 ശത മാനം പേരും ഗൃഹപരിചരണത്തിലാണു കഴിയുന്നതെന്നു മന്ത്രി പറ ഞ്ഞു. ആകെ രോഗികളുടെ 3.6 ശതമാനം പേരെ മാത്രമേ ആശുപ ത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. ഗുരുതര ലക്ഷണങ്ങള്‍ കുറവായതിനാലാണിത്. ആശുപത്രി ചികിത്സയ്ക്കും തീവ്രപരിച രണത്തിനും നല്‍കുന്ന അതേ പ്രാധാന്യംതന്നെയാണു ഗൃഹപരിചര ണത്തിനും സര്‍ക്കാര്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച് ആരോഗ്യ വ കുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൃ ത്യമായി പാലിക്കാന്‍ എല്ലാവരും തയാറാകണം.

രോഗ ലക്ഷണങ്ങളനുസരിച്ചു മൂന്നു വിഭാഗങ്ങളായി തിരിച്ചാണു ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പോസിറ്റിവായവരും പ്രമേഹം, ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള വരും പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയ രോഗങ്ങളില്ലാത്ത വരും ഗൃഹപരിചരണത്തില്‍ തുടരാവുന്നതാണ്. ഇവര്‍ പ്രദേശത്തെ ആരോഗ്യ വിവരങ്ങള്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരെ കൃത്യ മായി അറിയിച്ചിരിക്കണം.ശക്തമായ പനി, തലവേദന, പേശീവേദ ന, അനുബന്ധ രോഗങ്ങളുള്ളവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഗൃഹ പരിചരണത്തില്‍ പോകാവൂ. ആശുപത്രികളിലെ കോവിഡ് ഒപി വഴിയോ ടെലിമെഡിസിന്‍ സംവിധാനമുപയോഗിച്ചോ ഡോ ക്ടറെ കാണണം. മൂന്നു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന ശക്ത മായ പനിയുണ്ടെങ്കില്‍ ആശുപത്രികളിലേക്കു നിര്‍ബന്ധമായും പോകണം.

ഗുരുതര രോഗലക്ഷണങ്ങളുള്ളവര്‍, അവയവമാറ്റത്തിനു വിധേയരാ യവര്‍, എച്ച്.ഐ.വി. ബാധിതര്‍, പ്രതിരോധശേഷി കുറയ്ക്കുന്ന മരു ന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ സി വിഭാഗത്തിലാണ്. ഇവര്‍ ഗൃഹപരിചരണത്തില്‍ കഴിയരുത്. കോവിഡ് പോസിറ്റിവായാ ല്‍ ഉടന്‍ ഡോക്ടറെ കണ്ട് സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, കോവിഡ് ആശുപത്രികള്‍ തുടങ്ങിയയിടങ്ങളില്‍ ചികിത്സ തേട ണം. ഗൃഹപരിചരണത്തില്‍ കഴിയുന്നവര്‍ അസ്വസ്ഥതകള്‍ തോന്നു ന്നുണ്ടെങ്കിലോ കണ്ണില്‍ ഇരുട്ടു കയറുക, അബോധാവസ്ഥയിലാകു ക എന്നിവ അനുഭവപ്പെട്ടാലോ ഡോക്ടറെ കാണണം. പ്രായമായവ രും അനുബന്ധരോഗങ്ങളുള്ളവരും കടുത്ത ക്ഷീണം അനുഭവപ്പെ ടുകയാണെങ്കില്‍ അപായ സൂചനയായി കണക്കാക്കി ഡോക്ടറുടെ സേവനം തേടണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് .െഎസി.യു ഉപയോഗത്തില്‍ രണ്ടു ശതമാനത്തി ന്റെ കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. 40.5 ശതമാനമാ ണ് സര്‍ക്കാര്‍ ആശുപത്രികളിലെ കോവിഡ്, നോണ്‍-കോവിഡ് രോ ഗികളുടെ ഐ.സി.യു. ഉപയോഗം. വെന്റിലേറ്ററിന്റെ ഉപയോഗ ത്തിലും കുറവുണ്ട്. 13.5 ശതമാനം വെന്റിലേറ്ററുകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിക്കേണ്ടിവന്നിട്ടുള്ളൂ. സ്വകാര്യ ആശുപത്രി കളിലെ ഐ.സി.യുകളില്‍ കോവിഡ് രോഗികള്‍ 8.28 ശതമാനം മാ ത്രമാണ്. ഇവിടങ്ങളിലെ വെന്റിലേറ്റര്‍ ഉപയോഗം 8.96 ശതമാനം മാത്രവുമാണ്.കോവിഡുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തമാക്കുന്നതിനും സംസ്ഥാനതല വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ സംസ്ഥാനതലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീ കരിക്കുകയും മരുന്നുലഭ്യത, ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍, ഐ.സി.യു ബെഡുകള്‍, ഡാറ്റ ഷെ യറിങ്, ഓക്‌സിജന്‍ ലഭ്യത തുടങ്ങിയവ ഉറപ്പാക്കാന്‍ 12 കമ്മിറ്റിക ളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി. 0471 2518584 ആണ് സെല്ലിലെ ഫോണ്‍ നമ്പര്‍. രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെ സെല്‍ പ്രവര്‍ത്തിക്കും. ദിശയുടെ 25 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമിലും ജില്ലാ കണ്‍ട്രോള്‍ റൂമിലും ജനങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി ജില്ലാ മെഡി ക്കല്‍ ഓഫിസര്‍ റാങ്കിലുള്ള ഡോക്ടറായിരിക്കും ജില്ലകളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ നോഡല്‍ ഓഫിസര്‍. എല്ലാ ആശുപത്രി ക ളിലും കോവിഡ് ചികിത്സയ്‌ക്കൊപ്പം നോണ്‍-കോവിഡ് ചികിത്സ യും കൃത്യമായി നടക്കുന്നുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നി രിക്കെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നി ഷേധിച്ചാല്‍ ഗൗരവമായി കണ്ട് നടപടിയെടുക്കും. സ്വകാര്യ ആശു പത്രികളിലും കോവിഡ് ചികിത്സ ഉറപ്പാക്കണം. സ്വകാര്യ ആശു പത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍ അവര്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ ജില്ലകളിലും രണ്ട് ആശുപത്രികളിലെങ്കിലും ഡയാലിസിസ് സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!