അഗളി:അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 108 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.പുതൂര്‍ ചൂട്ടറ ഊരില്‍ നിന്നും ഏകദേ ശം ഒരു കിലോ മീറ്റര്‍ മാറി പാറക്കെട്ടിന് സമീപത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്.പ്ലാസ്റ്റിക്ക് കുടങ്ങളിലാക്കിയാണ് വാഷ് ഒളിപ്പിച്ചു വ ച്ചിരുന്നത്.സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.അഗളി എക്‌ സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി രജനീഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സദാനന്ദ കമ്മത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രംഗന്‍ എം,പ്രദീപ്, മനോജ്,പോള്‍,ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!