അഗളി: അഗളിയില്‍ കുഴഞ്ഞ് വീഴുകയും പിന്നീട് തൃശ്ശൂര്‍ മെഡിക്ക ല്‍ കോളേജില്‍ വെച്ച് മരണം സംഭവിക്കുകയും ചെയ്ത മധ്യവയ്‌സ കനെ ഇനിയും തിരിച്ചറിഞ്ഞില്ല.കഴിഞ്ഞ ഡിസംബര്‍ 9നാണ് ഏക ദേശം 50 വയസ് പ്രായമുള്ളയാള്‍ അഗളി സാമൂഹിക ആരോഗ്യ കേ ന്ദ്രത്തിന് മുന്‍വശത്തെ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞ് വീഴുകയും ഇയാ ളെ സിഎച്ച്‌സിയിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.ഇവിടെ നിന്നും വിദഗ്ദ്ധ ചികി ത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ചി കിത്സയില്‍ കഴിയവെ ഡിസംബര്‍ 10ന് വൈകീട്ട് നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. ബന്ധുക്കളാരും എത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ നിന്നും അഗളി പൊലീസിന് വിവരം നല്‍ കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തു.ഇന്ന് അഗ ളി എസ്‌ഐ കെ ബി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.ഇയാളെ തിച്ചറിയുന്നവര്‍ ഉടന്‍ അഗളി പൊലീസുമായി ബന്ധപ്പെടണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 04924 254222, 9497 987 160, 9497 980 599.
