കോട്ടോപ്പാടം: അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വരൂപിച്ച പുതിയതും ഉപയോഗ യോഗ്യമായ പഴയ വസ്ത്രങ്ങളും തിരുവനന്തപുരം തിരുമല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരാ ലംബര്ക്കുള്ള അഭയകേന്ദ്രമായ സ്വപ്നക്കൂട് ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി തിരുവിഴാംകുന്ന് സിപിഎയുപി സ്കൂള്‍ മാതൃകയായി. സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കാരുണ്യപ്രവര്‍ത്തനം.വസ്ത്രങ്ങള്‍ പ്രധാന അധ്യാപിക ടി ശാലിനി സ്വപ്നക്കൂട് വളണ്ടിയര്‍ അയ്യപ്പയ്ക്ക് കൈമാറി. അധ്യാപകരായ മോഹന്‍ദാസ് എം,പ്രമീള കെ,ഷിഹാബുദ്ദീന് സിപി,രജനി വി, സീനത്ത്,ഷിഹാബുദ്ദീന് നാലകത്ത്,മണികണ്ഠന് കെജി,അബ്ദുള്‍ കരീം പി ,ഹാരിസ് കെടി,രഞ്ജിത് കെ,റഫീക്ക്,ജയന് പി ,മുനീര്‍ ഹുസൈന്,നല്ല പാഠം കോ ഓര്‍ഡിനേറ്റര്‍മാരായ രഞ്ജിത് ജോസ് ,നിഷ എന്‍ എന്നിവര്‍ സംബന്ധിച്ചു.