കുരംപുത്തൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യ വുമായിരുന്ന എന്‍.ഹംസയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെ ങ്കര ഡിവിഷന്‍ തലത്തില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ് കാരം സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ പി എസ് പയ്യനെടത്തിനു സമര്‍പ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് സാമൂഹിക പു രോഗതിക്ക് വേണ്ടി സേവനം ചെയ്യുന്ന പ്രമുഖ വ്യക്തിക്ക് എന്‍ ഹം സയുടെ സ്മരണാര്‍ത്ഥം രാഷ്ട്ര സേവാ പുരസ്‌കാരം ഏര്‍പ്പെടുത്തി യത്.
കുമരംപുത്തൂര്‍ വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക കമ്മ്യൂ ണിറ്റി ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന ചടങ്ങില്‍ 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം അഡ്വ എന്‍ ഷംസുദ്ധീന്‍ എം എല്‍ എ കെ പി എസ് പയ്യനെടത്തിനു സമ്മാനിച്ചു. രാജ്യത്തിന് വിവിധ മേഖലകളിൽ സംഭാവനകളര്‍പ്പിച്ചവരെ ആദരി ക്കപ്പെടുന്ന ദിനത്തിൽ മികച്ച പൊതു പ്രവർത്തകനായിരുന്ന എൻ ഹംസയുടെ പേരിൽ ഒരു പുരസ്‌കാരം ഏർപ്പെടുത്തിയതും കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പുരോഗതിയിൽ നി ർണായക പങ്ക് വഹിക്കുന്ന കെ പി എസിനു അത് നൽകുന്നതും ഏ റെ മാതൃകാ പ്രവർത്തനമാണെന്ന് എൻ ഷംസുദ്ധീൻ എം എൽ എ അഭിപ്രായപ്പെട്ടു. മണ്ണാർകാടിന്റെ മതേതര സംരക്ഷണത്തിൽ അവിസ്മരണീയമായ സംഭാവനയാണ് കെ പി എസ് നടത്തി വരുന്ന ത്. പൊതു വിഷയങ്ങളിലും അനീതി കാണുന്നിടത്തു നീതിക്കു വേണ്ടിയും അദ്ദേഹം നടത്തുന്ന ഇടപെടലുകൾ പ്രശസനീയമാണെ ന്നും എം എൽ എ പറഞ്ഞു.
.ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ലക്ഷ്മിക്കുട്ടി,സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂര്‍,മുജീബ് മല്ലിയില്‍,അബു വരോടന്‍ ,അദ്നാന്‍ സംസാരിച്ചു. കെ പി എസ് പയ്യനെടം മറുപടി പ്രസംഗം നടത്തി.